കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് നേതാവ് സന്തോഷ് കുണിയൻ പാർട്ടിയിൽ നിന്നും രാജിവച്ചു; കോൺ​ഗ്രസിന്റെ ബിജെപി ബന്ധം ആരോപിച്ചാണ് രാജി

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പടുത്തപ്പോൾ സംസ്ഥാനത്തെ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുന്നവരുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ വികസന വിരുദ്ധ നിലപാടിലും അഴിമതിയും സ്വജനപക്ഷപാതവും വർഗീയ സംഘടനകളുമായുള്ള പരസ്യ ബന്ധവുമടക്കം വിവിധ കാരണങ്ങളാൽ മുതിർന്ന നേതാക്കളടക്കം പടിയിൽ നിന്നും നിന്ന് രാജി വയ്ക്കുകയാണ്. ഇപ്പോഴിതാ കണ്ണൂരിലെ കരിവെള്ളൂരിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് കുണിയനാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. ALSO READ: സ്ഥാനാർഥിത്വം നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചുകോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്ന ആളാണ് സന്തോഷ്. കോൺഗ്രസ്സിൻ്റെ ബിജെപി ബന്ധം ആരോപിച്ചാണ് സന്തോഷ് പാർട്ടിയിൽ നിന്നും രാജി വച്ചിരിക്കുന്നത്.The post കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് നേതാവ് സന്തോഷ് കുണിയൻ പാർട്ടിയിൽ നിന്നും രാജിവച്ചു; കോൺ​ഗ്രസിന്റെ ബിജെപി ബന്ധം ആരോപിച്ചാണ് രാജി appeared first on Kairali News | Kairali News Live.