എൽഡിഎഫ് പ്രകടനപത്രികയിൽ ടൂറിസം, കായികം, സാംസ്കാരിക മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്നു. പ്രാദേശിക വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ ഡെസ്റ്റിനേഷൻ സെന്ററുകൾ ശക്തിപ്പെടുത്തുന്നതിനായി ഡെസ്റ്റിനേഷൻ ചലഞ്ച് സ്കീം നടപ്പാക്കുമെന്നതാണ് അതിൽ പ്രധാനം.കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം ലോക അംഗീകാരം നേടിയിട്ടുണ്ട്. ടൂറിസം വളർച്ചയെ പ്രാദേശിക സമ്പദ്ഘടനയുമായി ബന്ധിപ്പിക്കുന്നതിനും പ്രദേശവാസികൾക്ക് ടൂറിസ്റ്റുകളുടെ മനോഭാവത്തിൽ മാറ്റംകൊണ്ടുവരുന്നതിനും ഇതിലൂടെ കഴിയും. ഒഴിഞ്ഞ പൊതുയിടങ്ങൾ, പാലങ്ങൾക്കടിയിലെ സ്ഥലങ്ങൾ തുടങ്ങിയവ റീഡിസൈൻ ചെയ്ത് സുന്ദരമായ പൊതുയിടങ്ങളാക്കി മാറ്റും. പ്രാദേശിക ഉത്സവങ്ങളെയും മേളകളെയും പ്രോത്സാഹിപ്പിക്കണം. മാനവീയം തെരുവുകൾ പോലുള്ള പൊതുയിടങ്ങൾ ജൻസി വിഭാഗത്തിനുവേണ്ടി സജ്ജീകരിക്കേണ്ടതുണ്ട്. കോവർക്കിംഗ് സ്പെയ്സുകൾ സൃഷ്ടിക്കേണ്ടതുണ്ട്.ALSO READ: രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ് ഐ ആറുമാറ്റി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബംമുന്നൂറോളം കളിക്കളങ്ങൾ 2016-നു ശേഷം കേരളത്തിൽ നിർമ്മിക്കുകയുണ്ടായി. ഇവയിൽ കിഫ്ബി ഫണ്ടിലൂടെ പണിത 50ലേറെ സ്റ്റേഡിയങ്ങളും ഉൾപ്പെടും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കളിക്കളം ഉറപ്പുവരുത്തും. ഇവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് എല്ലാ പഞ്ചായത്തുകളിലും സ്കൂൾ കോംപ്ലക്സുകൾക്കു രൂപം നൽകും. പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. പൊതു വ്യായാമ സൗകര്യങ്ങൾ ഓപ്പൺ ജിം മാതൃകയിൽ സ്ഥാപിക്കും.സാംസ്കാരിക മേഖലയിൽ, കേരളോത്സവം വിപുലപ്പെടുത്തും. ലൈബ്രറികൾക്കും ക്ലബ്ബുകൾക്കുമുള്ള ധനസഹായം വർദ്ധിപ്പിക്കും. എല്ലാ വാർഡിലും ഒരു ലൈബ്രറിയോ, ക്ലബ്ബോ രൂപീകരിക്കും. സാംസ്കാരിക കേന്ദ്രങ്ങൾ വിപുലപ്പെടുത്തും. കലാകാരർക്കുള്ള ക്ഷേമ പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നവീകരിക്കും. എല്ലാ വാർഡുകളിലും ഒരു കലാ കായിക കേന്ദ്രം ഉറപ്പുവരുത്തും. ഇവയോടൊപ്പം കലാ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.അതോടൊപ്പം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി വിശ്വാസികളടക്കമുള്ളവരുടെ മാനവമൈത്രി പ്രചാരണ പരിപാടി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുമെന്നും എൽഡിഎഫ് പ്രകടനപത്രിക വ്യക്തമാക്കുന്നുThe post എൽഡിഎഫ് പ്രകടനപത്രിക: ടൂറിസം, കായികം, സാംസ്കാരിക മേഖലകളിലെ വികസനത്തിന് പുതിയ പദ്ധതികൾ; വാർഡ് തലത്തിൽ ലൈബ്രറിയും കലാ കായിക കേന്ദ്രങ്ങളും ഉറപ്പാക്കും appeared first on Kairali News | Kairali News Live.