വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയിലേക്ക് എക്സൈറ്റ് ചെയ്യിച്ച ഘടകങ്ങളെക്കുറിച്ച് പറയുകയാണ് ദിൻജിത്ത് അയ്യത്താൻ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം മോഹൻലാലിനൊപ്പമോ മമ്മൂട്ടിക്കൊപ്പമോ അടുത്ത സിനിമ ചെയ്യുന്നതിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാൽ സ്ക്രിപ്റ്റ് എന്ന നിലയ്ക്ക് ഇപ്പോൾ ഉള്ളതിന്റെ നെക്സ്റ്റ് ലെവലിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ സമയം ഞാൻ പല സ്ക്രിപ്റ്റുകളും കേട്ടിരുന്നു. എന്നെ എക്സൈറ്റ് ചെയ്യുന്ന ഒന്നും അതിൽ ഉണ്ടായിരുന്നില്ല. എന്നാൽ ബാഹുൽ ഈ സ്ക്രിപ്റ്റ് പറഞ്ഞയുടൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കിഷ്കിന്ധയ്ക്ക് ശേഷം ഈ സിനിമ ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി. അങ്ങനെയാണ് എക്കോയിലേക്ക് കാലെടുത്ത് വെച്ചത്,' ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. സന്ദീപ് പ്രദീപൻ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.