രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ് ഐ ആറുമാറ്റി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബം

Wait 5 sec.

രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ നിയമിതനായ മുകേഷ് ജംഗിദ് (45) എന്ന അധ്യാപകന് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയും ചുമതല നൽകിയിരുന്നു. ഇദ്ദേഹം ബിന്ദയക റെയിൽവേ ക്രോസിംഗിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ആണ് ജീവനൊടുക്കിയത് എന്ന് ബിന്ദയക എസ്എച്ച്ഒ വിനോദ് വർമ്മ പറഞ്ഞു. വോട്ടർപട്ടിക തീവ്രപരിഷ്‌ണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കടുത്ത സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.സംഭവത്തിന് തൊട്ടുമുമ്പ് അദ്ദേഹം മോട്ടോർ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു. ഇന്നലെ രാത്രി ഒരു സുഹൃത്ത് ഫോമുകള്‍ പൂരിപ്പിക്കാന്‍ സഹായിച്ച ശേഷം പോയി. ഞായറാഴ്ച രാവിലെ മുകേഷ് വീട്ടില്‍ നിന്ന് ഇറങ്ങി. അതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും സഹോദരന്‍ പറഞ്ഞു.ALSO READ: ആരാണ് ബിഎൽഒ ? എന്താണ് അവർ ചെയ്യുന്നത് ?കണ്ണൂരിലും ബിഎൽഓ ജീവനൊടുക്കിയിരുന്നു. കണ്ണൂർ ഏറ്റുകുടുക്കയിൽ അനീഷ് ജോർജ് ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദമാണ്‌ ആ ആത്മഹത്യക്കും കാരണം. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്നു അദ്ദേഹം. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം.The post രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ് ഐ ആറുമാറ്റി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് കാരണമെന്ന് കുടുംബം appeared first on Kairali News | Kairali News Live.