ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രണവിധേയം. സന്നിധാനത്ത് ഭക്തരുടെ എണ്ണം കുറയുന്നതനുസരിച്ച് നിലയ്ക്കലിലും പമ്പയിൽ നിന്നും കൂടുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും. പമ്പ മുതൽ സന്നിധാനം വരെ ഒരിടത്തും ഭക്തർക്ക് കാത്ത് നിൽക്കേണ്ട സാഹചര്യം നിലവിലില്ല. മൂന്നു ദിവസം കൊണ്ട് ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയത് 3 ലക്ഷത്തിലധികം പേർ ആണ്. വരുന്ന എല്ലാ തീർത്ഥാടകർക്കും സുഖദർശനം സർക്കാരും പോലീസും ദേവസ്വം ബോർഡും ചേർന്ന് ഉറപ്പുവരുത്തുന്നു.കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിതമായ തിരക്കുമൂലം ശബരിമല ദർശനം നടത്താൻ കഴിയാതെ പോയ ഭക്തജനങ്ങൾ പോലീസിൽ അഭ്യർത്ഥനപ്രകാരം ശബരിമല സന്നിധാനത്ത് തിരിച്ചെത്തി പോലീസിന്റെ നേതൃത്വത്തിൽ സുഖകരമായ ദർശനം ഉറപ്പുവരുത്തി.ALSO READ: സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും; കൈകളിലേക്ക് എത്തുക 3600 രൂപമല ചവിട്ടി സന്നിധാനത്ത് എത്തുന്ന ഓരോ ഭക്തർക്കും ദർശനമുറപ്പ് വരുത്തുക എന്നത് പോലീസിന്റെ കടമയാണെന്നും ഏതെങ്കിലും സാഹചര്യത്തിൽ ആർക്കെങ്കിലും ദർശനം ലഭിക്കാതെ മടങ്ങിയിട്ടുണ്ടെങ്കിൽ അവർക്കെല്ലാവർക്കും ശബരിമല ദർശനം ഉറപ്പാക്കും എന്നും എഡിജിപി പറഞ്ഞുഅതേസമയം ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് വഴി 5000 പേർക്ക് മാത്രം ശബരിമല പ്രവേശനം വെർച്വൽ ക്യൂ സ്ലോട്ടുകളുടെ എണ്ണത്തിൽ മാറ്റമില്ല. 70000 പേർക്ക് പ്രവേശനം അനുവദിക്കും. ഇന്നുമുതൽ തിങ്കളാഴ്ച വരെ ദിവസം 75000 പേർക്കാവും സന്നിധാനത്തേക്ക് ദിനംപ്രതി പ്രവേശനം അനുവദിക്കുക.The post ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; മൂന്നു ദിവസം കൊണ്ട് ദർശനം പൂർത്തിയാക്കി മടങ്ങിയത് 3 ലക്ഷത്തിലധികം പേർ appeared first on Kairali News | Kairali News Live.