ബിഎല്‍ഒ അനീഷ് ജോര്‍ജിന് തൊഴില്‍ സമ്മര്‍ദ്ദം ഇല്ലായിരുന്നുവെന്ന് ജില്ലാ കലക്ടര്‍

Wait 5 sec.

കണ്ണൂര്‍  | ആത്മഹത്യ ചെയ്ത ബിഎല്‍എ അനീഷ് ജോര്‍ജിന് തൊഴില്‍ സമ്മര്‍ദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകള്‍ മാത്രമായിരുന്നെന്നും കണ്ണൂര്‍ ജില്ലാ കലക്ടര്‍. അനീഷ് ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കലക്ടര്‍ വാര്‍ത്തക്കുറിപ്പില്‍ വിശദീകരിക്കുന്നുപോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയില്‍ തൊഴില്‍ സമ്മര്‍ദം ഇല്ലെന്നാണ് കണ്ടെത്തല്‍.പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നുണ്ട്