കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

Wait 5 sec.

കാസര്‍കോട് |  കുമ്പള ബന്തിയോട് മുട്ടം ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. ആള്‍ട്ടോ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങളും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു.അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. യുവതിയെയും മറ്റുള്ളവരേയും ഉടന്‍തന്നെ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമത്ത് മിര്‍സാനയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരില്‍ കാറിലുണ്ടായിരുന്ന ഒരാളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.