തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പിണറായി ഡിവിഷനിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീക്ക്, തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക കൈമാറി രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ കുടുംബം.തുക കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അനുശ്രീ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിപ്പോൾ ശ്രദ്ദേയമാകുന്നത്. കോൺഗ്രസ്സുകാര് കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്ന്പോയൊരു കുടുംബമുണ്ടായിരുന്നുവെന്നും അന്ന് കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് എന്നും അതേ മനുഷ്യരാണ് ‘കൂടെ ഞങ്ങളുണ്ടെന്ന്’ എന്നോടിന്ന് തിരികെ പറയുന്നത് എന്നുമാണ് അനുശ്രീ കുറിച്ചത്. തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് പറഞ്ഞത് എന്നും അനുശ്രീ കുറിപ്പിൽ പറയുന്നു.ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുംഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:കോൺഗ്രസ്സുകാര് കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്ന്പോയൊരു കുടുംബമുണ്ടായിരുന്നു. സകലതിൽ നിന്നും ഒഴിഞ്ഞു മാറി വേദനയും രോക്ഷവും കൊണ്ട് പാടെ ഉൾവലിഞ്ഞു പോയവർ. കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് ഞങ്ങളന്ന്.അതേ മനുഷ്യരാണ് ‘കൂടെ ഞങ്ങളുണ്ടെന്ന്’ എന്നോടിന്ന് തിരികെ പറയുന്നത്.തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് എങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല !നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് നിർത്താൻ എത്രയെത്ര മനുഷ്യരാണ് ചുറ്റിലും.ഞാനിതാ നിങ്ങളെയോർത്ത് ജീവിക്കുന്നു.The post ‘തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്’; കെ അനുശ്രീ appeared first on Kairali News | Kairali News Live.