ബീഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രി സ്ഥാനങ്ങൾ പങ്കിടുന്നതിനായി ഇന്ന് എൻ ഡി എ സഖ്യം പട്നയിൽ യോഗം ചേരും. നിലവിൽ ബി ജെ പിയിൽ നിന്നും 15 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും ഉണ്ടാകും. എൽ ജെ പി, ആറ് എൽ എം എന്നിവർക്ക് മൂന്ന് വീതവും ജിതിൻ റാം മാഞ്ചിയുടെ എച്ച് എ എമ്മിന് ഒരു മന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ധാരണയായത്. എന്നാൽ വകുപ്പ് വിഭജനത്തിലെ ജെഡിയുവിൻ്റെ ആവശ്യങ്ങൾ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി. അതേസമയം ലാലു പ്രസാദ് യാദവിൻ്റെ മകൾ പാർട്ടി വിട്ടതോടെ ആർ ജെ ഡിക്കുള്ളിലെ ഭിന്നത രൂക്ഷമാവുകയാണ്.ALSO READ: ‘തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്’; കെ അനുശ്രീതേജസ്വി യാദവിൻ്റെ അപ്രമാദിത്വം ചോദ്യം ചെയ്ത് മറ്റു മൂന്ന് പെൺമക്കളും കൂടി പാർട്ടി ബന്ധം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ആരോപണത്തിലെ തെളിവു ശേഖരിക്കുകയാണ്. The post ബീഹാര്‍ സർക്കാർ രൂപീകരണം: ചർച്ചകൾ അന്തിമഘട്ടത്തിൽ, എൻഡിഎ സഖ്യത്തിൻ്റെ യോഗം ഇന്ന് appeared first on Kairali News | Kairali News Live.