പലസ്തീന് ഐക്യദാർഢ്യം: ‘ഗാസയുടെ പേരുകൾ’ പരിപാടി സമാപിച്ചു

Wait 5 sec.

പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകൾ’ തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യാതിഥിയായി. കേരളത്തിൻ്റെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.ചിന്ത രവി ഫൗണ്ടേഷൻ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പലസ്തീൻ ഐക്യദാർഢ്യ ഫോറങ്ങൾ രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 13 ജില്ലകളിലും പരിപാടികൾ സംഘടിപ്പിച്ചത്തിന് ശേഷമാണ് തിരുവനന്തപുരത്ത് സമാപനം കുറിച്ചത്. ഇസ്രായേൽ അധിനിവേശ ശക്തികൾ ബോധപൂർവം കുഞ്ഞുങ്ങളെ ലക്ഷ്യം വെച്ച് വെടിവയ്ക്കുകയാണ്. ചരിത്രത്തിൽ ഗാസയിലെ കൂട്ടക്കൊലക്കെതിരെ ശബ്ദം ഉയർത്തിയവരിൽ കേരളമുണ്ടാകുമെന്ന് അബ്ദുള്ള അബു ഷാവേഷ് പറഞ്ഞു.ALSO READ: അനീഷ് ജോർജിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം: ബിഎൽഒമാർ ഇന്ന് പണിമുടക്കുംപരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൻ എസ് മാധവൻ, ശശികുമാർ, സൂരജ് സന്തോഷ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പാളയം ഇമാം ശുഹൈബ് മൗലവി, ആർ പാർവതിദേവി, തുടങ്ങി കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമരംഗത്തെ പ്രമുഖർ ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ വായിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാ പരിപാടികളും അരങ്ങേറി. The post പലസ്തീന് ഐക്യദാർഢ്യം: ‘ഗാസയുടെ പേരുകൾ’ പരിപാടി സമാപിച്ചു appeared first on Kairali News | Kairali News Live.