സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്: ഇന്നലെ ദർശനം നടത്തിയത് 55,529 പേര്‍

Wait 5 sec.

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം ബുക്കിംഗ്. ഡിസംബർ 3 വരെ വെർച്വൽ ക്യൂ ബുക്കിംഗും നിറഞ്ഞുകഴിഞ്ഞു.അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 70,000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഡിസംബർ 03 വരെയുള്ള ബുക്കിംഗ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീർഥാടകരെ പ്രവേശിപ്പിക്കും.ALSO READ: കോട്ടയത്ത് എൽഡിഎഫില്‍ സ്ഥാനാർഥി നിർണയം പൂർണം: ജില്ലാ പഞ്ചായത്തിലേക്കുള്ളവരെ ഇന്ന് പ്രഖ്യാപിക്കുംഎരുമേലി, സത്രം കാനന പാതകളിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 7 മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 18,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.The post സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്: ഇന്നലെ ദർശനം നടത്തിയത് 55,529 പേര്‍ appeared first on Kairali News | Kairali News Live.