ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

Wait 5 sec.

തിരുവനന്തപുരം |  തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ കുറിപ്പില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പോലീസിന്റെ നീക്കം. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത് . ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് പോലീസ് അന്വേഷണം. തെളിവ് ലഭ്യമായാല്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.അതേ സമയം, ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മണ്ണ് മാഫിയക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്ന് ആരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ അടക്കം ആത്മഹത്യാക്കുറിപ്പിലുണ്ട്.അതേ സമയം ആനന്ദ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്നും ആനന്ദിനെ ഒരുതരത്തിലും സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ബിജെപി നേതൃത്വം ഉയര്‍ത്തുന്നത്