കോഴിക്കോട് | ആഗോളതലത്തിൽ മർകസിന്റെ ദൗത്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് കോഴിക്കോട് മർകസ് കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിച്ചു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മർകസിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമാണ് പുതിയ ഓഫീസ് ആരംഭിച്ചത്.സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രാർഥന നടത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഓഫീസ് തുറന്നുനൽകി. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.സയ്യിദ് ആറ്റക്കോയ തങ്ങൾ പകര, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖ്വാഫി തിരുവത്ര, എച്ച് ഒ ഡിമാരായ മുസ്തഫ ദാരിമി, ഡോ. അബ്ദുർറഊഫ്, അഡ്വ. തൻവീർ ഉമർ സംസാരിച്ചു. ഗ്ലോബൽ കൗൺസിൽ കൺവീനർ അബ്ദുൽ ഗഫൂർ വാഴക്കാടിനാണ് ഓഫീസ് ചുമതല.വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, പ്രവാസി ക്ഷേമ ഹെൽപ് ഡെസ്‌ക്, കരിയർ ആൻഡ് ലൈഫ് കോച്ചിംഗ് യൂനിറ്റ് തുടങ്ങിയ വിവിധ സേവനങ്ങൾ ഓഫീസിൽ ലഭ്യമാകും.ഉദ്ഘാടന ചടങ്ങിൽ അബ്ദുൽ കരീം ഹാജി മേമുണ്ട (ഖത്വർ), അബ്ദുൽ ഹകീം ദാരിമി (കുവൈത്ത്), ഡോ. അബ്ദുസ്സലാം സഖാഫി (യു എ ഇ), അബ്ദുൽ അസീസ് (യു കെ), വി പി കെ അബൂബക്കർ ഹാജി (ബഹ്‌റൈൻ), സ്വലാഹുദ്ദീൻ അയ്യൂബി (ഈജിപ്ത്), ഹബീബ് അശ്‌റഫ് (ഒമാൻ), സംബന്ധിച്ചു.