കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറി. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. പിന്നാലെ റോഡില്‍ വലിയൊരു കു‍ഴി രൂപപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടിവെള്ള പൈപ്പ് പൊട്ടുകയും പിന്നീട് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയുമായിരുന്നു.റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും മൂന്ന് വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഇന്നും (നവംബര്‍ 17) നാളെയും ( നവംബര്‍ 18) കുടിവെള്ളം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.Content Summary: A major drinking water pipeline burst occurred early this morning on Florican Road in Malaparamba, Kozhikode. The rupture caused water to flood several homes, with three houses reported to have been significantly affected. The force of the water also created a large crater on the road, disrupting vehicular traffic in the area.The Kerala Water Authority has announced that water supply will be interrupted today (November 17) and tomorrow (November 18) as repair work is expected to take time. Authorities are working to resolve the issue, but residents are advised to prepare for continued disruption.The post കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി appeared first on Kairali News | Kairali News Live.