കോട്ടയത്ത് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിനിർണയം പൂർത്തിയായി. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 23 ഡിവിഷനിൽ സിപിഐഎം – 9, കേരള കോൺഗ്രസ് എം – 9, സിപിഐ -4, ഒരു പൊതു സ്വതന്ത്രൻ എന്ന ക്രമത്തിലാണ് മത്സരിക്കുക. ജില്ലയിലെ മറ്റ് ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളും പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.അതേസമയം, സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശചൂടിലാണ്. എല്‍ ഡി എഫിൻ്റെ ആദ്യഘട്ട പ്രചാരണം സജീവമായി തുടരുകയാണ്. മുഴുവൻ വീടുകളിലും കടകമ്പോളങ്ങളിലും കയറി സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കുകയാണ്. എന്നാല്‍ ആദ്യഘട്ട പ്രചരണം തുടങ്ങിയിട്ടും യു ഡി എഫിൻ്റെയും എൻ ഡി എയുടെയും സ്ഥാനാർത്ഥി പട്ടിക പൂർത്തിയായിട്ടില്ല.ALSO READ: ‘തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്’; കെ അനുശ്രീയുഡിഎഫിന് അകത്തെ നേതാക്കൾക്കിടയിലുള്ള തർക്കങ്ങളും ബിജെപിയിലെ പ്രവർത്തകരുടെ ആത്മഹത്യയും തുടരുന്നത് ഇരുമുന്നണികൾക്കും വൻ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. The post കോട്ടയത്ത് എൽഡിഎഫില് സ്ഥാനാർഥി നിർണയം പൂർണം: ജില്ലാ പഞ്ചായത്തിലേക്കുള്ളവരെ ഇന്ന് പ്രഖ്യാപിക്കും appeared first on Kairali News | Kairali News Live.