ബി എൽ ഒ അനീഷ് ജോർജിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബി എൽ ഒ മാർ ഇന്ന് ജോലി ബഹിഷ്കരിക്കും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് BLOമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് BLOമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ് ഐ ആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണ്. ബി എൽ ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.ALSO READ: ‘എത്ര തിരക്കുണ്ടായാലും ശബരിമലയിൽ എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം ഉറപ്പാക്കും; പരാതികളില്ലാത്ത മണ്ഡല കാലമാണ് ലക്ഷ്യം’; ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ബി എൽ ഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്.ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.The post അനീഷ് ജോർജിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം: ബിഎൽഒമാർ ഇന്ന് പണിമുടക്കും appeared first on Kairali News | Kairali News Live.