മനാമ: ശിശുദിനത്തില്‍ കലാ കേന്ദ്ര സംഘടിപ്പിച്ച ആര്‍ട്ട് മത്സരം ശ്രദ്ധേയമായി. കലാകേന്ദ്ര ആര്‍ട്സ് സെന്റര്‍ ഹാളില്‍ മൂന്ന് വിഭാഗങ്ങളായി നടത്തിയ മത്സരത്തില്‍ ഗ്രൂപ്പ് എ- ഒന്നാം സ്ഥാനം ഋഷിക, രണ്ടാം സ്ഥാനം റിവാ റയാല്‍, മൂന്നാം സ്ഥാനം ഐറ പിന്റോ നേടി. ഗ്രൂപ്പ് ബി- ഒന്നാം സ്ഥാനം കല്‍ഹാര റനീഷ്, രണ്ടാം സ്ഥാനം ആര്‍ദ്ര രാജേഷ്, മൂന്നാം സ്ഥാനം നൈതിക് നിതിന്‍, ഗ്രൂപ്പ് സി ഒന്നാം സ്ഥാനം- രുദ്ര, രണ്ടാം സ്ഥാനം ഒന്ദ്രില്ല ഡേ മൂന്നാം സ്ഥാനം വാമിക സിംഗ് എന്നിവര്‍ നേടി.ആര്‍ട്ടിസ്റ്റുകളായ പ്രജി വി, വിനു രഞ്ചു എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. കലാകേന്ദ്ര എംഡി ഷില്‍സ റിലീഷ്, കലാകേന്ദ്ര ഡയറക്ടര്‍ ഓപറേഷനും പ്രിന്‍സിപ്പാലുമായ മഞ്ജിത് താന്നിക്കല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.The post ശിശുദിനത്തില് നിറച്ചാര്ത്തുമായി ബഹ്റൈന് കലാകേന്ദ്ര ആര്ട്സ് സെന്റര് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.