മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രസംഗങ്ങള്‍, ഗാനാലാപനം, ക്വിസ് മത്സരം, തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി.എംഎംഎസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം ആശംസിച്ച പരിപാടി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ ഷീര്‍ അമുഖ പ്രഭാഷണം നടത്തി.ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി എന്നിവര്‍ ചാച്ചാജി അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറര്‍ ശിവശങ്കര്‍ നന്ദി പറഞ്ഞു. മുന്‍ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂര്‍, ഭാരവാഹികള്‍ ആയ ബാഹിറ അനസ്, മൊയ്തീ ടിഎംസി, മുബീന മന്‍ഷീര്‍, ഹാഷിം കണ്ണൂര്‍, മഞ്ചാടി ബാലവേദി കണ്‍വീനഴ്സ് ആയ അഫ്രാസ് അഹ്മദ്, ആര്യനന്ദ എന്നിവര്‍ നേതൃത്വം നല്‍കി. The post ശിശുദിനം ആഘോഷിച്ച് മുഹറഖ് മലയാളി സമാജം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.