തിരമാലകളിൽപ്പെട്ട് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കനേഡിയൻ പൗരൻ മരിച്ചു. കാണാതായ 5 വയസ്സുകാരിയായ മകൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച കാലിഫോർണിയയിലെ ബിഗ് സറിലെ ഗാരപറ്റ സ്റ്റേറ്റ് ബീച്ചിൽ ആയിരുന്നു സംഭവം. അപകടസമയത്ത് പ്രദേശത്ത് 15 മുതൽ 20 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായിരുന്നു.വലിയ തിരമാലയിൽ പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു യുജി ഹു. എന്നാൽ ഈ സമയം ഇരുവരെയും കൂടുതൽ ദൂരത്തേക്ക് തിരമാല വലിച്ചു. കുട്ടിയുടെ അമ്മയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് സ്വന്തമായി കരയിലേക്ക് തിരിച്ചെത്താൻ സാധിച്ചു. ദമ്പതികളുടെ 2 വയസ്സുള്ള മറ്റൊരു കുട്ടി ബീച്ചിൽ സുരക്ഷിതനായിരുന്നു.ALSO READ: ‘ഭക്ഷണം കഴിക്കാൻ സമയമില്ല, വാഷ്‌റൂമിൽ പോകാൻ കഴിയാറില്ല’; ബിഎൽഒമാർ കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ, ചാറ്റുകൾ പുറത്ത്മോണ്ടെറി കൗണ്ടി ഷെരീഫ് കമാൻഡർ ആൻഡ്രസ് റോസാസ് (Andres Rosas) നൽകിയ വിവരം അനുസരിച്ച്, “മകളെ രക്ഷിക്കാൻ അച്ഛൻ വെള്ളത്തിലേക്ക് ചാടി, തുടർന്ന് അമ്മയും വെള്ളത്തിൽ ചാടി. ഒരു ഘട്ടത്തിൽ അച്ഛന് മകളെ പിടികിട്ടിയിരുന്നു എന്ന് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് കരയിൽ തിരിച്ചെത്താൻ കഴിഞ്ഞു”.അവധിയിലായിരുന്ന ഒരു കാലിഫോർണിയ സ്റ്റേറ്റ് പാർക്ക്‌സ് ലൈഫ്ഗാർഡും സമീപത്തുണ്ടായിരുന്ന ഒരാളും ചേർന്ന് മിസ്റ്റർ ഹുവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് സി.പി.ആർ (CPR) നൽകി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാണാതായ പെൺകുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിലും തീരദേശ പട്രോളിംഗ് നടത്തുമെന്ന് അറിയിച്ചുThe post മകളെ രക്ഷിക്കാനായി കടലിൽ ചാടി; കാലിഫോർണിയയിൽ കനേഡിയൻ പൗരന് ദാരുണാന്ത്യം, അഞ്ചു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.