തൊടുപുഴ | ഇടുക്കി വാഗമണ്ണില്‍ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവണ്‍താര എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.പീരുമേട് എക്‌സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഗമണ്‍ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.്