ഒരു കിലോ ഉരുളക്കിഴങ്ങിന് എത്രയാ വില ? 25 രൂപ ? കൂടിപ്പോയാൽ 30. എന്നാൽ ഒരു കിലോ ഉരുളക്കിഴങ്ങിന് ഒരു ലക്ഷം രൂപ കൊടുത്ത് നിങ്ങൾ വാങ്ങുമോ ? എന്നാൽ അങ്ങനെയും വാങ്ങാനായി ക്യൂ നിൽക്കാറുണ്ട് ഇവിടെ ആളുകൾ. എവിടെ ആണെന്ന് അല്ലെ ? ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് കാണപ്പെടുന്നത് ഫ്രാൻസിലാണ്, ഇതിന് ‘ലെ ബോണോട്ട്’ (Le Bonnotte) എന്നാണ് പേര്. ഒരു കിലോ ലെ ബോണോട്ട് ഉരുളക്കിഴങ്ങിന് ഏകദേശം 1 ലക്ഷം രൂപയാണ് വില. ഈ ഉരുളക്കിഴങ്ങ് അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ലോയർ (Loire) മേഖലയിലുള്ള നോയിർമൗട്ടിയർ (Noirmoutier) ഫ്രഞ്ച് ദ്വീപിലാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ ഉത്പാദനം വളരെ കുറവായതാണ് ഉയർന്ന വിലയ്ക്ക് പ്രധാന കാരണം.ഇതിനു ചെറിയ വിളവെടുപ്പ് കാലം ആണുള്ളത്. വർഷത്തിൽ മെയ്, ജൂൺ മാസങ്ങളിൽ മാത്രമേ വിൽപനക്കായി വിപണിയിൽ എത്തുകയുള്ളൂ. ഇതിന് വളരെ സവിശേഷമായ രുചിയുണ്ട്, ഇത് വലിയ ഡിമാൻഡിന് കാരണമാകുന്നു. യന്ത്രസാമഗ്രികൾ ഉപയോഗിക്കാതെ, കൈകൊണ്ട് മാത്രമുള്ള പരമ്പരാഗത രീതിയിലാണ് ഇതിന്റെ കൃഷി. ഈ ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്ത കർഷകനായ ബെനോയിറ്റ് ബോണോട്ടിന്റെ (Benoit Bonnot) പേരിലാണ് ഇത് അറിയപ്പെടുന്നത്.ALSO READ: സ്പോർട്സ് പരിക്കുകൾ 70% വരെ പ്രതിരോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങളും റീഹാബിലിറ്റേഷൻ മാർഗ്ഗങ്ങളും ഇതാഈ ഉരുളക്കിഴങ്ങ് ആകാരത്തിൽ ചെറുതും തൊലി വളരെ നേർത്തതുമാണ്. ലെ ബോണോട്ട് കിഴങ്ങ് തിളപ്പിച്ച്, നെയ്യും (Ghee) ഉപ്പും ചേർത്ത് കഴിക്കുന്നതാണ് സാധാരണ രീതി. ഇതിന്റെ അസാധാരണമായ രുചി കാരണം ഇതിന് വലിയ ഡിമാൻഡുണ്ട്. ഓരോ വർഷത്തെയും ഉത്പാദനത്തിലെ വർദ്ധനവോ കുറവോ അനുസരിച്ച് ഇതിന്റെ വിലയിൽ വ്യത്യാസം വരാം.ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിലാണ് ഉരുളക്കിഴങ്ങിന് ഏറ്റവും കൂടുതൽ വില. അവിടെ ഒരു കിലോയ്ക്ക് 380 രൂപ ചെലവ് വരുന്നു. ജപ്പാനിൽ 255 രൂപ, തായ്‌വാനിൽ 245 രൂപ, ഹോങ്കോങ്ങ്- 235 രൂപ, ഫിലിപ്പീൻസ് – 225 രൂപ, സിംഗപ്പൂർ – 215 രൂപ എന്നിങ്ങനെ വേണം നൽകാൻ.The post ഒരു കിലോ ഉരുളക്കിഴങ്ങിന് വില ഒരു ലക്ഷം ! ‘ലെ ബോണോട്ട്’ ഉരുളക്കിഴങ്ങിനായി ക്യൂ നിൽക്കാനും കാരണമുണ്ട് appeared first on Kairali News | Kairali News Live.