മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്റൈന്‍ ബാങ്സ് ആന്‍ഡ് തായി റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു.നാടക രചിതാവും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ജയചന്ദ്രന്‍ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഫോര്‍ പിഎം ന്യൂസ് ചെയര്‍മാനുമായ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ കേരള സമാജം ലേഡീസ് വിങ് പ്രസിഡന്റ് മോഹിനി തോമസ്, സുനോ റേഡിയോ പ്രോഗ്രാം ഹെഡ് ആര്‍ജെ ബോബി, മുന്‍ ലോക കേരളസഭ അംഗവും സാമൂഹിക പ്രവര്‍ത്തകനും കെപിഎ രക്ഷാധികാരിയുമായ ബിജു മലയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ പ്രവാസി ശ്രീയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.തുടര്‍ന്ന് കെപിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവാസി ശ്രീയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് പ്രദീപ അരവിന്ദ് പ്രവാസി ശ്രീ ചെയര്‍പേഴ്സണായും വൈസ് ചെയര്‍പേഴ്സണരായി ഷാമില ഇസ്മയിലും അഞ്ജലി രാജും ചുമതലയേറ്റു. പ്രസ്തുത ചടങ്ങില്‍ വച്ച് പ്രവാസി ശ്രീയുടെ 11 യൂണിറ്റുകളില്‍ നിന്നുള്ള യൂണിറ്റ് ഹെഡുകളും സബ് ഹെഡുകളും ചുമതലയേറ്റു.കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, പ്രവാസി ശ്രീ കോഡിനേറ്റര്‍ രഞ്ജിത്ത് ആര്‍ പിള്ളൈ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസി ശ്രീ നവ ജ്വാല പ്രോഗ്രാം കോഡിനേറ്റര്‍ ഷാനി നിസാര്‍ നന്ദി അറിയിച്ചു. The post കെപിഎ പ്രവാസി ശ്രീക്ക് പുതിയ നേതൃത്വം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.