മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ബഹ്റൈന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം പേര്‍ രക്തദാനം നടത്തി. രക്തദാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടുകൊണ്ട് ഹോപ്പ് സംഘടിപ്പിച്ച പത്താമത്തെ രക്തദാന ക്യാമ്പായിരുന്നു വെള്ളിയാഴ്ച്ച നടന്നത്.ലോകകേരള സഭ അംഗവും സാമൂഹികപ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. തുടര്‍ച്ചയായ പത്താം വര്‍ഷവും വലിയ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്ന ഹോപ്പിനെ സുബൈര്‍ കണ്ണൂര്‍ അഭിനന്ദിച്ചു.സാമൂഹിക പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളുമായ സയീദ് ഹനീഫ്, റഫീഖ് മാഹി, സുരേഷ് പുത്തെന്‍വിളയില്‍, ഷാജി മൂതല തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രെഷറര്‍ താലിബ് ജാഫര്‍, കോര്‍ഡിനേറ്റര്‍മാരായ ശ്യാംജിത് കമാല്‍, വിപിഷ് പിള്ള എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു ചിറമേല്‍, ജോഷി നെടുവേലില്‍, ഗിരീഷ് കുമാര്‍ ജി, ഷാജി ഇളമ്പിലായി, ഷിജു സി പി, ഷബീര്‍ മാഹി, മുജീബ് റഹ്മാന്‍, പ്രിന്റു ഡെല്ലിസ്, മനോജ് സാംബന്‍, റംഷാദ് എംകെ, ഫൈസല്‍ പട്ടാണ്ടി, നിസാര്‍ മാഹി, അജിത് കുമാര്‍, ബോബി പുളിമൂട്ടില്‍, സുജീഷ് ബാബു എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.The post ഹോപ്പ് ബഹ്റൈന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.