ഡിഗ്രി കൈയിലുണ്ടോ ? പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Wait 5 sec.

പഞ്ചാബ് നാഷണൽ ബാങ്കിൽ 750 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു. 17 സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ. സംവരണമില്ലാത്ത വിഭാഗത്തിൽ 336 ഒഴിവുകളും, മറ്റ് പിന്നാക്ക വിഭാഗത്തിൽ 194 ഒഴിവുകളും, പട്ടികജാതി വിഭാഗത്തിൽ 104 ഒഴിവുകളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ 67 ഒഴിവുകളും, പട്ടികവർഗ്ഗ വിഭാഗത്തിൽ 49 ഒഴിവുകളുമുണ്ട്.ആന്ധ്രാപ്രദേശ് – 5, ഗുജറാത്ത് – 95, കര്‍ണാടക – 85, മഹാരാഷ്ട്ര – 135, തെലങ്കാന – 88, തമിഴ്നാട് – 85, പശ്ചിമ ബംഗാള്‍ – 90, ജമ്മു & കശ്മീര്‍ – 20, ലഡാക്ക് – 3, അരുണാചല്‍ പ്രദേശ് – 5, അസം – 86, മണിപ്പൂര്‍ – 8, മേഘാലയ – 8, മിസോറാം – 5, നാഗാലാന്‍ഡ് – 5, സിക്കിം – 5, ത്രിപ്പുര – 22, എന്നിങ്ങനെ ആണ് ഒഴിവുകൾ.അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജൂലൈ 1-ന് 20 വയസ്സ് പൂർത്തിയാകുകയും 30 വയസ്സ് കവിയാതിരിക്കുകയും ചെയ്യണം. ALSO READ: കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാംഓൺലൈൻ എഴുത്ത് പരീക്ഷ, സ്ക്രീനിംഗ് III, ഭാഷാ പ്രാവീണ്യ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് ലോക്കൽ ബാങ്ക് ഓഫീസർമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.പൊതുവിഭാഗം, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 1180 രൂപയും, പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 59 രൂപയുമാണ് അപേക്ഷാ ഫീസ്. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്. ഓൺലൈൻ പരീക്ഷ 2025 ഡിസംബറിനും 2026 ജനുവരിക്കും ഇടയിൽ നടക്കുമെന്നും ബാങ്ക് അറിയിച്ചു.https://pnb.bank.in/Recruitments.aspx എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.The post ഡിഗ്രി കൈയിലുണ്ടോ ? പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ appeared first on Kairali News | Kairali News Live.