തിരുവനന്തപുരം | കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. ഇതിേെന്റ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ബിഎല്‍ഓമാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുകചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.എസ്‌ഐആറിന്റെ പേരിലുള്ള ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 35,000 ബിഎല്‍ഓമാരെയാണ് എസ്‌ഐആര്‍ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ടാര്‍ഗറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിക്കുകയാണെന്നും ബിഎല്‍ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാര്‍ പറയുന്നു.