കോഴിക്കോട്, പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ അഷറഫ് കോട്ടക്കൽ രാജിവച്ചു. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം പയ്യോളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ച് RJDയിൽ ചേർന്നിരുന്നു. അഷ്റഫ് 5 വർഷമായി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. എംഎസ്എഫ് ലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അഷറഫ് മുസ്ലിംലീഗ് കോഴിക്കോട് ജില്ല കൗൺസിൽ അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം വർക്കിങ്ങ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുകയായിരുന്നു. പയ്യോളിയിലെ ലീഗ് നേതൃത്വം ചില നേതാക്കളുടെ താൽപ്പര്യം അനുസരിച്ചാണ് പ്രവർത്തിക്കുന്നെന്ന് രാജിക്ക് ശേഷം അഷ്റഫ് പറഞ്ഞു. ALSO READ: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: കുടുംബത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തുംകോട്ടക്കൽ ഈസ്റ്റ് ഡിവിഷനിൽ നിന്നാണ് 5 വർഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭാ സെക്രട്ടറിക്ക് രാജി കത്ത് നൽകി. കോൺഗ്രസ് വനിതാനേതാവും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ മഹിജ എളോടി കഴിഞ്ഞ ദിവസം രാജിവെച്ച് ആർജെഡിയിൽ അംഗത്വമെടുത്തിരുന്നു.The post ലീഗ് നേതൃത്വവുമായി അഭിപ്രായ ഭിന്നത: പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലര്‍ അഷറഫ് കോട്ടക്കൽ രാജിവച്ചു appeared first on Kairali News | Kairali News Live.