കോഴിക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. സ്ഥാനാർഥി നിർണയത്തിൽ വിവാദ സ്ഥാപനമായ ഫ്രഷ് കട്ട് ഇടപെട്ടുവെന്ന് യുത്ത് കോൺ ബ്ലോക്ക് ജനറൽ സെക്രട്ടറി വി.കെ.എ കബീർ ആരോപിച്ചു. കോഴിക്കോട് മലയോരത്തെ സ്ഥാനാർഥി നിർണയം ഫ്രഷ് കട്ട് ഉടമകളുടെ താൽപര്യ പ്രകാരമെന്ന് കബീർ പറഞ്ഞു. ഫ്രഷ് കട്ടിനെതിരെ സമരം നടത്തിയ കോൺഗ്രസ്, ലീഗ് നേതാക്കൾക്കും സീറ്റ് നിഷേധിച്ചു. കമ്പനിക്ക് താല്പര്യമുള്ള ആളുകളെ തിരുകിക്കയറ്റിയെന്നും വെളിപ്പെടുത്തൽ.കോഴിക്കോട് താമരശേരിയിലെ യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. ഫ്രഷ്ക്കട്ടിന് എതിരെ സമര രംഗത്തുള്ള ഉള്ള നേതാക്കളെ വെട്ടിമാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പനിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് നീക്കം.തങ്ങൾക്ക് താൽപര്യമില്ലാത്തവരെ മത്സര രംഗത്ത് നിന്നും പോലും മാറ്റി നിർത്താൻ സാധിക്കുന്ന തരത്തിൽ യുഡിഎഫ് നേതൃത്വത്തിൽ കമ്പനി ഉടമകൾക്ക് സ്വാധീനമുണ്ടെന്നും കബീർ പറഞ്ഞു. താമരശ്ശേരി, പുതുപ്പാടി മേഖലകളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേരത്തേ പേമെൻ്റ് സീറ്റ് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം സ്ഥിരീകരിക്കുന്ന തരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.The post താമരശ്ശേരിയിൽ യു ഡി എഫ് സ്ഥാനാർഥി നിർണയത്തിൽ ഫ്രഷ്‍കട്ട് കമ്പനി ഇടപെട്ടു: ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് appeared first on Kairali News | Kairali News Live.