ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: കുടുംബത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തും

Wait 5 sec.

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ കുടുംബത്തിൻ്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന ബിജെപി നേതാക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ സാധിക്കുമോ എന്നതിൻ്റെ നിയമവശവും പൊലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം, ആനന്ദിനെ ബിജെപി തള്ളിപ്പറഞ്ഞതിൽ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി നിലനിൽക്കുകയാണ്. ശിവസേനയും വിഷയത്തിൽ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ബിജെപി നേതാക്കളുടെ സമ്മർദ്ദമാണ് ആനന്ദിൻ്റെ ആത്മഹത്യക്ക് കാരണം എന്നതാണ് ശിവസേന നേതാക്കൾ പറയുന്നത്. ALSO READ: താമരശ്ശേരിയിൽ യു ഡി എഫ് സ്ഥാനാർഥി നിർണയത്തിൽ ഫ്രഷ്‍കട്ട് കമ്പനി ഇടപെട്ടു: ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ്തൃക്കണ്ണാപുരം സീറ്റ് നിഷേധിച്ചതില്‍ മനംനൊന്താണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തത്. തൻ്റെ 16-ാമത്തെ വയസ്സുമുതല്‍ ബി ജെ പിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും മണ്ണ് മാഫിയക്കാര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും സുഹൃത്തിനയച്ച ആത്മഹത്യക്കുറിപ്പില്‍ ആനന്ദ് തമ്പി ആരോപിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആനന്ദ് ശിവസേനയില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാൻ തീരുമാനിച്ചതുമായിരുന്നു. അതിനിടെയാണ് ആത്മഹത്യ ചെയ്തത്.The post ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: കുടുംബത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തും appeared first on Kairali News | Kairali News Live.