സ്ഥാനാർഥി പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത്

Wait 5 sec.

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലാപുരം പഞ്ചായത്തിലാണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനുമായി ബന്ധപ്പെട്ട് വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകൻ രാജു സ്ത്രീയെ കയറി പിടിച്ചത്.Also read: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം; ചില്ലുകൾ തകർത്തുഇന്നലെ വൈകിട്ട് 3 :30 ഓടുകൂടി സ്ഥാനാർഥി ഉൾപ്പെടെ എത്തി വോട്ട് ചോദിച്ചു മടങ്ങുമ്പോൾ രാജു വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി യുവതിയെ കയറി പിടിക്കുകയായിരുന്നു. യുവതി അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു.തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ രാജു ഒളിവിലാണ്.English summary : Complaint that a BJP worker groped a young woman during an election campaign.The post സ്ഥാനാർഥി പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത് appeared first on Kairali News | Kairali News Live.