ഇലക്ഷൻ കാലത്ത് തരംഗമായ പോസ്റ്ററുകൾ; വിസ്മയം തീർക്കുന്ന ഷാരോൺ കതിരൂർ

Wait 5 sec.

ഇലക്ഷൻ കാലത്ത് എറെ ശ്രദ്ധിക്കപ്പെടുന്നതാണ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ. ഡിസൈനിലെ മേന്മ കൊണ്ടും, മികവ് കൊണ്ടും വെറൈറ്റി കൊണ്ടും നിരവധി പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടുന്നത്. പോസ്റ്ററുകൾ ഏറെ ശ്രദ്ധേയവും ആകർഷകവുമാക്കി വോട്ടർമാരിലേക്കെത്തിക്കാൻ ഓരോ പാർട്ടിക്കാരും ശ്രദ്ധിക്കുന്നുമുണ്ട്.നൂതന ആശയങ്ങളും കാലാനുസൃതമായ കലാ മികവിലുമാണ് ഓരോ പോസ്റ്ററുകളും തയ്യാറാക്കുന്നത്. ഡിസൈനിങ്ങിലും മറ്റും ശ്രദ്ധിക്കുന്ന ആളുകൾ ഇത്തരത്തിൽ മികവുറ്റ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. പോസ്റ്ററിൽ ഉപയോഗിക്കുന്ന തീമുകൾ, കളറുകൾ, ഡിസൈൻ പാറ്റേണുകൾ എല്ലാം ഇപ്പോൾ ചർച്ചയാകാറുമുണ്ട്.Also Read: ‍വളർച്ചയിൽ പുതിയ നാ‍ഴികക്കല്ല് തൊട്ട് വി‍ഴിഞ്ഞം; തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ചുഅത്തരത്തിൽ ചർച്ച ചെയ്യപ്പെട്ട പോസ്റ്ററുകളുടെ ഒരു സൃഷ്ടാവാണ് കതിരൂർ സ്വദേശി ഷാരോൺ കതിരൂർ. വ്യത്യസ്തത കൊണ്ടും വേറിട്ട ഡിസൈൻ പാറ്റേണുകൾ കൊണ്ടുമാണ് ഷാരോണിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഷാരോൺ തയ്യറാക്കിയ കെ അനുശ്രീയുടെയും ഷബീറിന്റെയും അഡ്വ. ആർ രാഹുലിന്റെയും ഒക്കെ പോസ്റ്ററുകൾ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.നിറങ്ങളുടെ വിന്യാസവും, ആശയങ്ങളിലെ പുതുമയും വ്യതിരിക്തതയുമാണ് ഈ ഇലക്ഷൻ കാലത്തെ ഷാരോണിന്റെ പോസ്റ്ററുകളെ വ്യത്യസ്തമാക്കുന്നത്.The post ഇലക്ഷൻ കാലത്ത് തരംഗമായ പോസ്റ്ററുകൾ; വിസ്മയം തീർക്കുന്ന ഷാരോൺ കതിരൂർ appeared first on Kairali News | Kairali News Live.