പെർത്തിൽ നടന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പേസർ സ്റ്റാർകിന്ടെയും ഓപ്പണർ ഹെഡിന്റെയും മികവിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ആദ്യ ദിനം 19 വിക്കറ്റുകൾ വീണ മത്സരത്തിൽ മൂന്ന് ദിവസവും 15 ലേറെ ഓവറുകളും ശേഷിക്കെ ആണ് ആതിഥേയർ ഇംഗ്ലണ്ടിനെ തകർത്ത വമ്പൻ വിജയം കൈവരിച്ചത് . രണ്ടാം ദിവസം 205 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ആതിഥേയർ ഓപ്പണർ ഹെഡിന്റെ തകർപ്പൻ ബാറ്റിങ്ങിലൂടെ കളിയിൽ ആധിപത്യം സ്ഥാപിച്ചു. 83 പന്തുകളിൽ നിന്നും 123 റണ്സുകൾ നേടിയ ഹെഡിന് പുറത്താകാതെ 51 റൺസ് നേടിയ ലാബുഷെയ്‌നെ മികച്ച പിന്തുണ നൽകി. നേരത്തെ 40 റൺ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ ആതിഥേയർ രണ്ടാം ദിവസം 164 എന്ന ചെറിയ സ്കോറിന് പുറത്താക്കി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്ക് മൂന്നും ബോലാൻഡ് നാലും വിക്കറ്റുകൾ വീഴ്ത്തിയാണ് മത്സരം ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിൽ ആക്കിയത് . കളിയിൽ പത്തു വിക്കറ്റ് നേട്ടം കൈവരിച്ച സ്റ്റാർക്കിനു ആണ് മാന് ഓഫ് ദി മാച്ച് അവാർഡ്.Also Read: ‘തലയുടെ വിളയാട്ടം’; പെർത്തിൽ ഇംഗ്ലണ്ടിനെ ചാരമാക്കിയ ട്രാവിസ് ഹെഡ്ആദ്യ ഇന്നിങ്സിൽ 172 എന്ന ചെറിയ സ്‌കോറിൽ ഒതുങ്ങിയ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് . അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേതൃത്വം നൽകിയ ബൗളർമാർ ആയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ നാല് മുതൽ ഗാബയിൽ വച്ച് നടക്കുംThe post ആഷസ്: ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം; ട്രാവിസ് ഹെഡിന് സെഞ്ച്വറി appeared first on Kairali News | Kairali News Live.