ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി മികവിൽ ആദ്യ ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്. 83 പന്തിൽ 123 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് പടയുടെ വിജയം. 205 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് എട്ടു വിക്കറ്റ് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.65-1 എന്ന നിലയിൽ രണ്ടാം ഇന്നിങ്സാരംഭിച്ച ഇംഗ്ലണ്ടിനെ ബോളണ്ടും സ്റ്റാർക്കും ചേർന്ന് എറിഞ്ഞൊതുക്കുകയായിരുന്നു. ബെൻ ഡക്കറ്റ് (28), ഒല്ലി പോപ്പ് (33), ഹാരി ബ്രൂക്ക് എന്നിവരെ ബോളണ്ട് പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (2) സ്റ്റാർക്ക് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിക്കുകയാരുന്നു. 88/6 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 50 റൺസിന്റെ നിർണായക കൂട്ടുകെട്ടുമായി ഗസ് ആറ്റ്കിൻസണും (37) ബ്രൈഡൺ കാർസും (20) ചേർന്നാണ് മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ടീ ബ്രേക്കിന് പിരിയുമ്പോ‍ഴേക്കും രണ്ടാം ഇന്നിങ്ങ്സിൽ 164 റൺസിന് ആതിഥേയർ പുറത്തായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയക്ക് പകരം ട്രാവിസ് ഹെഡിനെ അയച്ച് തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിച്ചു. താളം കണ്ടെത്തിയ ഹെഡ് ഇംഗ്ലണ്ട് ബോളർമാരുടെ മേൽ വിനാശകരമായ രീതിയില്‍ ബാറ്റു കൊണ്ട് നാശം വിതയ്ക്കുകയായിരുന്നു. കാർസെയെയും മാർക്ക് വുഡിനെയും ഗാലറിയിലേക്ക് പറത്തിയ ഹെഡ് തന്റെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു.Also Read: ക്രിസ്ത്യാനോ റൊണാൾഡോയെ അവഗണിച്ച വിവാദ പോസ്റ്റർ പിൻവലിച്ചു ഫിഫ; നീക്കം വൻ വിമർശനങ്ങളുടെ പിന്നാലെബൗൺസറിനെയും പേസിനെയും പിന്തുണയ്ക്കുന്ന പിച്ചിനെ ബാറ്റുമായി ഹെഡ് പുച്ഛിക്കുകയായിരുന്നു. 36 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയ ഹെഡ് അതിനിടയിൽ ടെസ്റ്റ് റൺസിൽ 4000 എന്ന കടമ്പയും പിന്നിട്ടിരുന്നു. അറുപത്തിയൊമ്പതാമത്തെ പന്തിൽ സെഞ്ച്വറി നേടിയ ഹെഡ് കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയും പൂർത്തിയാക്കി.കാർസെയുടെ പന്തിൽ ഒരു ബിഗ് ഹിറ്റിന് മുതിർന്ന് ഒലി പോപ്പിന് ക്യാച്ച് നൽകി ഹെഡ് മടങ്ങുമ്പോൾ ഓസീസ് 192 ന് രണ്ട് എന്ന നിലയിലായിരുന്നു. പിന്നീട് മാർനസ് ലാബുഷാഗ്നെ സ്റ്റീവ് സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു.The post ‘തലയുടെ വിളയാട്ടം’; പെർത്തിൽ ഇംഗ്ലണ്ടിനെ ചാരമാക്കിയ ട്രാവിസ് ഹെഡ് appeared first on Kairali News | Kairali News Live.