വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ലെ വിജയത്തിന് പിന്നാലെ വ്യക്തി ജീവിതത്തിലും വലിയ ചുവടുവെപ്പുമായി സ്മൃതി മന്ദാന. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു ഏറെ റൊമാന്റിക്കായ പലശ് മുച്ഛലിന്റെ വിവാഹാഭ്യർത്ഥന ഇപ്പോളിതാ ഹാൽദി ചിത്രങ്ങളും ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്മൃതി-പലശ് വിവാഹ നിശ്ചയ വാർത്ത പരന്നതുമുതൽ ഇവരുടെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ വൈസ് ക്യാപ്റ്റൻ്റെ ഹൽദിയിൽ ‘വിമൺ ഇൻ ബ്ലൂ’ (ഇന്ത്യൻ ടീം അംഗങ്ങൾ) മഞ്ഞയും പിങ്കും നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളിൽ സ്മൃതിയുടെ സഹതാരങ്ങൾ ഷഫാലി വർമ്മ, അരുന്ധതി റെഡ്ഡി, രാധാ യാദവ്, ജെമീമ റോഡ്രിഗസ് തുടങ്ങിയവർ പാട്ടുകൾക്ക് നൃത്തം ചെയ്യുന്നതായി കാണാം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സഹതാരം ശ്രേയങ്ക പാട്ടീലും മഹാരാഷ്ട്ര പ്രീമിയർ ലീഗിലെ റത്നഗിരി ജെറ്റ്സ് സഹതാരം ശിവാലി ഷിൻഡെയും ചടങ്ങിലുണ്ടായിരുന്നു. ഞായാറാഴ്ചയാണ് സംഗീത സംവിധായകനായ പലഷ് മുച്ഛാലുമായുള്ള സ്മൃതിയുടെ വിവാഹം. ALSO READ : ഇതാണ് ശരിക്കും സർപ്രൈസ്; സ്മൃതി മന്ദാനയോട് വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ പുറത്തുവിട്ട് പലശ് മുച്ചാൽസ്മൃതി മന്ദാന പ്രൊഫഷണൽ ഗായകനും സംഗീത സംവിധായകനുമായ പലശ് മുച്ഛലുമായി ഡേറ്റിംഗിലാണെന്ന് റൂമറുകൾ ഉണ്ടായിരുന്നു.പലശ് പ്രശസ്ത ഗായികയായ പാലക് മുച്ഛലിൻ്റെ സഹോദരൻ കൂടിയാണ്. 2024 ജൂലൈ 18 ന് സ്മൃതിയുടെ 28-ാം ജന്മദിനത്തോടനുബന്ധിച്ച്, പലശ് അവർക്കായി പങ്കുവെച്ച പോസ്റ്റിലൂടെ ഇരുവരുടെയും ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു. “എൻ്റെ സുന്ദരിക്ക് സന്തോഷ ജന്മദിനം! നീ എനിക്ക് എല്ലാമാണ്, നീയല്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” എന്നായിരുന്നു ആ പോസ്റ്റ്. സ്മൃതിയോടുള്ള തൻ്റെ പ്രണയം പ്രഖ്യാപിച്ച ശേഷം, പലശ് സ്മൃതിയുടെ മത്സരങ്ങൾ കാണാനും പ്രോത്സാഹിപ്പിക്കാനും സ്റ്റേഡിയങ്ങളിൽ എത്തിയിരുന്നു.The post വിവാഹത്തിനൊരുങ്ങി സ്മൃതി മന്ദാന ; വൈറലായി ഹാൽദി ചിത്രങ്ങൾ appeared first on Kairali News | Kairali News Live.