ജോലി ഭാരം; ബംഗാളിൽ വീണ്ടും ബി എൽ ഒ ആത്മഹത്യ ചെയ്തു

Wait 5 sec.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജോലി സമ്മർദം താങ്ങാൻ കഴിയാതെ വീണ്ടും ബി എൽ ഒ ആത്മഹത്യാ. പശ്ചിമ ബംഗാളിലാണ് ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തത്. ബംഗാളിൽ 28 ബി എൽ ഒ മാർ ആത്മഹത്യ ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഇന്നലെ ഗുജറാത്തിലും ഒരു ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു.തീവ്രവോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ താങ്ങാനാവാത്ത ജോലി സമ്മർദം കാരണം ബി എൽ ഒ മാരുടെ ആത്മഹത്യ രാജ്യത്ത് കൂടിവരുന്നതിൽ വലിയ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്നത്. പശ്ചിമബംഗാളിലെ നദിയ ജില്ലയിലാണ് ഒരു ബി എൽ ഒ കൂടി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ബി എൽ ഒ ആയ റിങ്കു തറഫ്ദറിനെ കണ്ടെത്തിയത്.Also read: ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ കെറ്റിലിലെ നൂഡില്‍സ് പാചകം; സ്ത്രീക്കെതിരെ നടപടിയെടുത്ത് റെയില്‍വേസമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ബംഗാളിൽ ജോലി സമ്മർദം താങ്ങാൻ കഴിയാതെ 28 ബി എൽ ഒ മാർ ആത്മഹത്യ ചെയ്തെന്നും നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലും ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർ ആയ അരവിന്ദ് വധേരയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലും ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യം പ്രതിപക്ഷം ശക്തമാകുകയാണ്.The post ജോലി ഭാരം; ബംഗാളിൽ വീണ്ടും ബി എൽ ഒ ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.