കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്ന് ശശി തരൂര്‍. ട്രംമ്പ് മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസിനെതിരെയുള്ള തരൂരിന്റെ ഒളിയമ്പ്.ഓപ്പറേഷന്‍ സിന്ദുറിലടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടെടുത്ത് ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മംദാനിയും ട്രംമ്പും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യം പങ്കുവെച്ചാണ് തരൂരിന്റെ ഒളിയമ്പ്.Also read: ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍ ജനാധിപത്യം ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ പോരാടം , എന്നാല്‍ തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യതാത്പര്യത്തിനും വേണ്ടി സഹകരിച്ച് പ്രവര്‍ത്താക്കാന്‍ പഠിക്കണമെന്നാണ് ശശി തരൂര്‍ എക്സില്‍ കുറിച്ചത്.ഇന്ത്യയില്‍ ആ സഹകരണം ഉണ്ടാകാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്റെ പങ്ക് നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്നും ശശി തരൂര്‍ പറയുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് തരൂരിന്റെ ഒളിയമ്പ്. വോട്ട് കൊള്ള ഉള്‍പ്പെടെ ആരോപണങ്ങള്‍ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ശശി തരൂരിന്റെ വാക്കുകള്‍. എന്തായാലും തരൂര്‍ കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ അകല്‍ച്ചയിലേക്ക് പോകുന്നുവെന്ന് തന്നെയാണ് തരൂരിന്റെ സമീപ കാലത്തിലെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.The post ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല് രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്ത്തിക്കാന് പഠിക്കണം’: കോണ്ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര് appeared first on Kairali News | Kairali News Live.