മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തിലൂടെ നടി മീനാക്ഷി അനൂപ് നടത്തിയ പ്രതികരണത്തിൽ നടിയെ പിന്തുണച്ചും പ്രശംസിച്ചും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചർ . മത നിരപേക്ഷതയുമായി ബന്ധപെട്ട മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും പ്രശംസയുമായെത്തിയത്. “പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍” എന്നാണ് കെ.കെ. ശൈലജ ടീച്ചർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത എന്നായിരുന്നു മീനാക്ഷി തന്റെ പോസ്റ്റില്‍ പറഞ്ഞത്. ചോദ്യം, നമ്മുടെ നാട്ടില്‍ മത നിരപേക്ഷത എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാണോ. വളരെ വലിയ അര്‍ത്ഥ തലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍ ചെറിയ വാചകങ്ങളില്‍ ഉത്തരം, ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും മതനിരപേക്ഷത’യെന്നാണെന്റെ മതം എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.READ MORE : ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’; പോസ്റ്റുമായി മീനാക്ഷി അനൂപ്താരത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയിൽ ഒരുപാട് പേർ വന്നെങ്കിലും അതോടൊപ്പം തന്നെ നടിക്ക് ഏറെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. പോസ്റ്റിനു പിന്നാലെ വിദ്വേഷ പോസ്റ്റുമായി അഡ്വ. കൃഷ്ണ രാജ് എത്തിയിരുന്നു. ”സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്.” എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. മീനാക്ഷിയുടെ പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം.The post നടി മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു പ്രശംസയുമായി കെ.കെ. ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.