സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്.കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡിൽ കൂടി എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സൂഷ്മപരിശോധനയിൽ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത് . കണ്ണൂർ കണ്ണപുരം പഞ്ചായത്ത് 10-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി പ്രേമാ സുരേന്ദ്രൻ എതിരില്ലാതെ ജയിച്ചു. അതേസമയം, കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി എംവി ഷിഗിന എതിരില്ലാതെ തെരഞ്ഞെടുത്തു.Also read: ‘നമ്മുടെ പ്രധാനമന്ത്രി, സുഹൃത്ത് ട്രംപിനെ അനുകരിച്ചിരുന്നെങ്കിൽ പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു’; തരൂരിനെ ഓർമിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പികാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സി. വി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുത്തു. കണ്ണൂർ കണ്ണപുരം പഞ്ചായത്തത്‍ മൂന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സജിന കെ വി എതിരില്ലാതെ വിജയിച്ചു.The post ജയിച്ച് തുടങ്ങി എൽ ഡി എഫ് ; വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചു appeared first on Kairali News | Kairali News Live.