വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് കൂടുതല്‍ സമയം; നിര്‍ദേശം തള്ളി ഷൂറ കൗണ്‍സില്‍

Wait 5 sec.

മനാമ: വിദേശ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് പിഴ ഈടാക്കുന്നതിന് മുമ്പ് തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ അധിക ഗ്രേസ് പീരിയഡ് അനുവദിക്കാനുള്ള നിയമനിര്‍മാണ നിര്‍ദേശം ഷൂറ കൗണ്‍സില്‍ തള്ളി. ഈ നടപടി അനാവശ്യമാണെന്നും തൊഴില്‍ വിപണി നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്തുമെന്നും കൗണ്‍സിലിന്റെ സര്‍വിസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി 2006ലെ ആര്‍ട്ടിക്കിള്‍ (26)ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് സമര്‍പ്പിച്ച ഈ നിര്‍ദേശം, വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ഉടന്‍ ചുമത്തുന്ന പിഴകള്‍ ലഘൂകരിക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങളിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. അതേസമയം, ഈ ഭേദഗതിയുടെ ലക്ഷ്യങ്ങള്‍ നിലവില്‍തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്ന് കമ്മിറ്റി റിപ്പോര്‍ട്ടര്‍ ഡോ. ഇബ്തിസാം അല്‍ ദല്ലാല്‍ പറഞ്ഞു.  The post വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് കൂടുതല്‍ സമയം; നിര്‍ദേശം തള്ളി ഷൂറ കൗണ്‍സില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.