ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധമുള്ള അൽ ഫലാഹ് സർവ്വകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെൻ്റ് റെയ്ഡിന് പിന്നാലെയാണ് സിദ്ദിഖി പിടിയിലായത്. കള്ളപ്പണ നിരോധന നിയമം ചുമത്തിയാണ് അറസ്റ്റ്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചിരുന്നു. അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ അറസ്റ്റ്.ALSO READ; ദില്ലി സ്ഫോടനം: അൽ ഫലാഹ് സർവ്വകലാശാലയിൽ എൻഫോഴ്സ്മെൻ്റ് പരിശോധനചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നാലെ ക്രൈംബ്രാഞ്ചും ദില്ലി പൊലീസും അൽ ഫലാഹ് സർവ്വകലാശാലക്കെതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റും അന്വേഷണം തുടങ്ങിയത്. NAAC അക്രഡിറ്റേഷനിൽ ഉൾപ്പെടെ അൽഫലാഹ് സർവകലാശാല കൃത്രിമം കാണിച്ചെന്ന് നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദില്ലി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർമാർ അൽഫലീഹ് സർവ്വകലാശാലയിൽ ഉളളവർ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർവ്വകലാശാക്കെതിരെയും അന്വേഷണം ആരംഭിച്ചത്.The post അൽ ഫലാഹ് സർവ്വകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ appeared first on Kairali News | Kairali News Live.