എന്താ ഇപ്പൊ ഇണ്ടായേ!! ഇന്റർനെറ്റ് ഉപയോക്താക്കൾ പലരും ചിന്തിക്കുന്നുണ്ടാകും. പേടിക്കേണ്ട. ക്ലൗഡ്ഫ്ലെയറിൽ ഉണ്ടായ സാങ്കേതിക തകരാറുമൂലമാണ് ഇന്റർനെറ്റിലെ വിവിധ പ്ലാറ്റുഫോമുകൾ നിശ്ചലമായത്. ChatGPT, പെർപ്ലെക്സിറ്റി പോലുള്ള പ്രീമിയം എഐ സൈറ്റുകളെയും എക്സ്, കാൻവ, നിരവധി സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, മ്യൂസിക് സ്ട്രീമിംഗ് ആപ്പ്, സ്പോട്ടിഫൈ തുടങ്ങിയവയെയും ക്ലൗഡ്ഫ്ലെറിലെ എറർ ബാധിച്ചു.സൈബർ ആക്രമണങ്ങളിൽ നിന്ന് വെബ്സൈറ്റുകളെ സംരക്ഷിക്കാനും ഉള്ളടക്കം വേഗത്തിൽ ലോഡ് ചെയ്യാനും സഹായിക്കുന്ന ക്ലൗഡ്ഫ്ലെയറിൽ നിരവധി സോഷ്യൽ മീഡിയ സൈറ്റുകളും ആപ്പുകളും ഹോസ്റ്റ് ചെയ്തിരിക്കുന്നതിനാലാണ് വൻതോതിലുള്ള തടസ്സം ഉണ്ടായത്.ALSO READ: നിങ്ങളുടെ പഴയ ഫോൺ നമ്പര്‍ മറ്റൊരാള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലോ ? സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യണം?ക്ലൗഡ്ഫ്ലെയർ ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തടസത്തിൽ ഇപ്പോൾ അന്വേഷണം നടത്തുകയാണ് എന്ന് ക്ലൗഡ്ഫ്ലെയർ കമ്പനി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഉണ്ടായ തകരാറിന് കാരണമെന്തെന്നോ പരിഹാരമെന്താണെന്നോ എപ്പോൾ പരിഹരിക്കുമെന്നോ കമ്പനി അറിയിച്ചില്ല.The post ചാറ്റ്ജിപിടിയും എക്സുമൊന്നും കിട്ടുന്നില്ലേ; സംഭവം ഇതാണ്!! ക്ലൗഡ്ഫ്ലെയർ ഡൗണിൽ പരാതിയുമായി ഉപയോക്താക്കൾ appeared first on Kairali News | Kairali News Live.