കാറിടിച്ച് അബോധാവസ്ഥയില്‍ കഴിയുന്ന ദൃഷാനക്ക് 1.15 കോടി നല്‍കാന്‍ വിധി

Wait 5 sec.

കോഴിക്കോട്  |വടകരയില്‍ കാറിടിച്ച് അബോധാവസ്ഥയിലായി ദൃഷാനക്ക് നഷ്ടപരിഹാരം വിധിച്ച് വടകര എംഎസിടി കോടതി. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരിയായ ദൃഷാനയ്ക്കു 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കനാണ് കോടതി വിധിച്ചത്.ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ കുടുംബത്തിന് ആശ്വാസമായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കോടതിവിധി.സംഭവം നടന്ന് 10 മാസത്തിന് ശേഷം കാര്‍ പോലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷ്വറന്‍സ് തുക ലഭിച്ചിരുന്നില്ല.