തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ ഉയരുന്ന പ്രതിഷേധം ദുർബലമാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശ്രമം. കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം സിപിഐഎമ്മിനെതിരായ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കോൺഗ്രസ്. അതേ സമയം കണ്ണൂർ ഡിസിസി പ്രസിഡന്‍റ് പുറത്ത് വിട്ട ശബ്ദസന്ദേശം കോൺഗ്രസിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിൽ ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം വഴിതിരിച്ച് വിടാനുള്ള കോൺഗ്രസിന്‍റെ ശ്രമം. സിപിഐഎമ്മാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്ന കോൺഗ്രസ് സഹായിക്കുന്നത് ബിജെപിയെയാണ്. ALSO READ; ‘വിഎം വിനുവിനെ കൊണ്ട് കോൺഗ്രസ് ‘വേഷം’ കെട്ടിക്കുന്നു; അന്യായമായ മാർഗത്തിൽ വോട്ടുണ്ടാക്കാൻ ആരു ശ്രമിച്ചാലും ശക്തമായി എതിർക്കും’; അഡ്വ. പി ഗവാസ്മകൻ്റെ മരണത്തിന് ഒരേയൊരു കാരണ എസ്ഐആർ ജോലി സമർദ്ദമാണെന്ന് അനീഷ് ജോർജിൻ്റെ പിതാവ് ആവർത്തിക്കുമ്പോഴും കോൺഗ്രസിന് മുഖ്യം സിപിഐഎം വിരോധമാണ്. അതേസമയം സിപിഐമ്മിനെ പ്രതിക്കൂട്ടിലാക്കാൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് പുറത്ത് വിട്ട ശബ്ദ സന്ദേശം കോൺഗ്രസിന് തന്നെ കെണിയായി മാറി. കോൺഗ്രസ് ബൂത്ത് ലവൽ ഏജൻ്റായ വൈശാഖ് അനീഷ് ജോർജുമായി സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. ഇതിൽ ഭീഷണിസ്വരത്തിലാണ് വൈശാഖിൻ്റെ സംസാരം. ഞാൻ പരാതി നൽകിയാൽ നിങ്ങൾക്ക് പ്രശ്നമാകുമെന്നാണ് വൈശാഖ് പറയുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ബിജെപിയെ സഹായിക്കുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ബിഎൽഓയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കോൺഗ്രസ്സ് നിലപാടിൽ കോൺഗ്രസ്സ് അനൂകൂല സർവ്വീസ് സംഘടനകൾക്ക് ഉൾപ്പെടെ പ്രതിഷേധമുണ്ട്.The post എസ് ഐ ആർ: ബിജെപിക്കെതിരെയുള്ള പ്രതിഷേധം ദുർബലമാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശ്രമം appeared first on Kairali News | Kairali News Live.