സൗദി തൊഴിൽ നിയമം: സ്പോൺസർ മാറി ജോലി ചെയ്യാൻ അനുവദിച്ചാൽ 20,000 റിയാൽ വരെ പിഴ, പുതുക്കി നിശയിച്ച പിഴകൾ അറിയാം

Wait 5 sec.

തൊഴിൽ നിയമത്തിലെയും അതിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെയും ലംഘനങ്ങൾക്കും പിഴകൾക്കുമുള്ള ഷെഡ്യൂൾ പുതുക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.പുതുക്കിയ നിയമം അനുസരിച്ച്, തൊഴിലാളികളുടെ നിയമനം, വനിതാ തൊഴിലാളികളുടെ അവകാശങ്ങൾ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ലൈസൻസ് ഇല്ലാതെ സൗദി പൗരന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 200,000 റിയാൽ പിഴ ചുമത്തും. കൂടാതെ, തൊഴിലാളിയെ അവരുടെ സ്പോൺസറിൽ നിന്ന് മാറി മറ്റൊരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതിന് 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴ ചുമത്തും.മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ റിക്രൂട്ട്‌മെന്റ്, ഔട്ട്‌സോഴ്‌സിംഗ്, അല്ലെങ്കിൽ ലേബർ സേവനങ്ങൾ എന്നിവയിൽ ഏർപ്പെടുകയാണെങ്കിൽ 200,000 റിയാൽ മുതൽ 250,000 റിയാൽ വരെയാണ് പിഴ.വനിതാ ജീവനക്കാർക്ക് പ്രസവാവധി വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്ക് 1,000 റിയാൽ പിഴ ഈടാക്കും. ഇത് ഗുരുതരമായ ലംഘനമായി കണക്കാക്കുകയും, നിയമം ലംഘിക്കപ്പെട്ട ഓരോ ജീവനക്കാരുടെയും എണ്ണത്തിനനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും.കൂടാതെ, 50-ഓ അതിലധികമോ വനിതാ ജീവനക്കാരും ആറ് വയസ്സിൽ താഴെയുള്ള 10-ഓ അതിലധികമോ കുട്ടികളുമുള്ള സ്ഥാപനങ്ങളിൽ ശിശു സംരക്ഷണ സൗകര്യങ്ങളോ നഴ്സറികളോ ഒരുക്കാതിരുന്നാൽ 3,000 റിയാൽ പിഴ ചുമത്തും.തൊഴിലിടത്തിലെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നതിൽ പരാജയപ്പെടുന്നതിനോ, അല്ലെങ്കിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാതിരിക്കുന്നതിനോ 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ഈടാക്കും.ആഭ്യന്തരമോ ബാഹ്യപരമോ ആയ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 500 റിയാൽ പിഴയും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.The post സൗദി തൊഴിൽ നിയമം: സ്പോൺസർ മാറി ജോലി ചെയ്യാൻ അനുവദിച്ചാൽ 20,000 റിയാൽ വരെ പിഴ, പുതുക്കി നിശയിച്ച പിഴകൾ അറിയാം appeared first on Arabian Malayali.