തൃശ്ശൂർ നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. എൽഡിഎഫ് ഭരണസമിതിയുള്ള കോർപ്പറേഷൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 ഓളം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. മൊബെൽ ചാർജ് ചെയ്യാനും, പാട്ട് കേൾക്കാനുമുള്ള സംവിധാനങ്ങൾ ഉൾപ്പെടെയാണ് ഇവിടെ ഉള്ളത്. രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞും അല്ലാതെയും യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് പുത്തൻ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കോർപ്പറേഷൻ നിർമ്മിച്ചിട്ടുള്ളത്. ഹൈടെക് മാതൃകയിലുള്ള ഇരിപ്പിടം, വെളിച്ചം, മൊബൈൽ ചാർജിങ്, റേഡിയോ, പൊതുവിവരങ്ങളുടെ പ്രദർശനം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. തൃശ്ശൂർ റൗണ്ടിൽ വടക്കേ സ്റ്റാൻഡ് സ്റ്റോപ്പ്, സ്വപ്ന തിയേറ്റർ, രാമവർമ്മാ സ്റ്റോപ്പ്, നടുവിലാൽ, ഇഎംഎസ് പാർക്ക് തുടങ്ങി 75 ഓളം പ്രധാന കേന്ദ്രങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ALSO READ; കാരശ്ശേരി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് കൺവെൻഷൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു രാത്രി 10ന് ശേഷവും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ വെളിച്ചമുണ്ടാകും. പൊലീസ്, ആംബുലൻസ്, ഫയർ സ്റ്റേഷൻ തുടങ്ങി അത്യാവശ്യമായി വേണ്ട ഫോൺ നമ്പറുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സുരക്ഷയോടൊപ്പം തന്നെ പരസ്യ പ്രചരണങ്ങളിലൂടെ കോർപ്പറേഷന് മികച്ച വരുമാനവും കണ്ടെത്താൻ ഇതുവഴി സാധിക്കുന്നുണ്ട്.The post ഇവിടെ സേഫാണ്…: സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; അത്യാധുനിക സംവിധാനങ്ങളടങ്ങിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ മാതൃകയായി തൃശ്ശൂർ കോർപ്പറേഷൻ appeared first on Kairali News | Kairali News Live.