കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്ത് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഹമ്മദ് റിയാസ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനു ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിൽ വാർഡ് വിഭജനത്തിന് പിന്നാലെ 20 വാർഡുകളായാണ് ഉയർത്തിയത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്. മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിലായിരുന്നു കൺവെൻഷൻ. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പിടിച്ചെടുക്കുന്ന പഞ്ചായത്തുകളിൽ നിസംശയം പറയാവുന്ന പഞ്ചായത്താണ് കാരശ്ശേരിയെന്നും, വരാനിരിക്കുന്ന അസ്സംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാമതും ഇടതുപക്ഷം അധികാരത്തിലേറി ഭരണ തുടർച്ചയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ALSO READ; ‘പാലത്തായി കേസിൽ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’; മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർകൺവെൻഷനിൽ വെച്ച് എൽ ഡിഎഫിന്‍റെ 5 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ, മുഴുവൻ സ്ഥാനാർഥികൾക്കും, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കും സ്വീകരണം നൽകുകയും ചെയ്തു. സി പി ഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. വിവിധ ഘടക കക്ഷി നേതാക്കൾ കൺവെൻഷനിൽ സംബന്ധിച്ചു.The post കാരശ്ശേരി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് കൺവെൻഷൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.