‘പാലത്തായി കേസിൽ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’; മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർ

Wait 5 sec.

മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർ. പാലത്തായി കേസിൽ ചാനൽ വ്യാജപ്രചാരണം നടത്തിയെന്ന് ശൈലജ ടീച്ചർ മാധ്യമങ്ങളോടായി പറഞ്ഞു. പാലത്തായി കേസിൽ കോടതി തന്നെ വിമർശിച്ചു എന്ന തെറ്റായ വാർത്ത മീഡിയ വൺ ചാനലിൽ പ്രചരിപ്പിച്ചുവെന്നും പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനാണ് താൻ എപ്പോഴും പ്രയത്നിച്ചതെന്നും ശൈലജ ടീച്ചർ പറഞ്ഞു.ALSO READ: രാജീവ് ഗാന്ധിയെ കൊന്നത് പോലെ മുഖ്യമന്ത്രിയേയും കൊല്ലണമെന്ന ആഹ്വാനവുമായി അഭിഭാഷകയുടെ കമന്റ്; ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ‘ഇങ്ങനെ ഒരു പരാമർശം കോടതിയുടെ വിധിയിൽ ഇല്ല. എന്നെക്കുറിച്ചോ എൻറെ പേരോ ഒന്നും ആ കോടതി വിധിയിൽ ഇല്ല. ഏറ്റവും നന്നായി കേരള ഗവൺമെന്റും കേരള പോലീസും കേസ് അന്വേഷണം നടത്തി പ്രതിക്ക് നല്ല ശിക്ഷ വാങ്ങി കൊടുത്ത ഒരു കേസാണ് പാലത്തായിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്. എന്നാൽ ഇപ്പോൾ ഇത്തരം പ്രചാരണവുമായി ഇറങ്ങിയിട്ടുള്ള ചിലർ ഇങ്ങനെയുള്ള ഒരു ശിക്ഷ പ്രതിക്ക് കിട്ടില്ല എന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവണം. അതൊരു വലിയ പൊളിറ്റിക്കൽ ആയുധമാക്കണമെന്നൊക്കെ കരുതിയിട്ടുണ്ടാവണം. അത് മാത്രമല്ല ചിലർക്ക് മറ്റെന്തെങ്കിലും താല്പര്യം ഇതിനകത്ത് ഉണ്ടായേക്കാം. പക്ഷേ പക്ഷേ അതൊന്നും നടപ്പിലായില്ല. ശൈലജ ടീച്ചർ പറഞ്ഞു.The post ‘പാലത്തായി കേസിൽ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’; മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.