കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എൽഡിഎഫ്‌ സ്ഥാനാർഥികൾ

Wait 5 sec.

കാസർകോഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ  നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എൽഡിഎഫ്‌ സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്തിലേക്കുള്ള 14 സ്ഥാനാർത്ഥികളും വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളും പത്രിക നൽകി. കാസർഗോഡ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന LDFൻ്റെ 14 സ്ഥാനാർത്ഥികളെയും ആനയിച്ച് സി പി ഐ ജില്ലാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തിൽ നിന്ന് പ്രകടനമായാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിനെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിന്റെ മുന്നേറ്റം വിളിച്ചോതിയ പ്രകടനത്തിൽ നേതാക്കളും പ്രവർത്തകരും അണിനിരന്നു. ALSO READ: LDF വടകര നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രകടന പത്രിക പ്രകാശനവും നടന്നുകുറ്റിക്കോൽ ഡിവിഷനിൽ സാബു അബ്രഹാം, കയ്യൂരിൽ ഒക്ലാവ്‌ കൃഷ്‌ണൻപുത്തിഗെയിൽ കെ എ മുഹമ്മദ്‌ ഹനീഫ്‌ മടിക്കൈയിൽ കെ സബീഷ്‌ , ചെറുവത്തൂരിൽ ഡോ. സെറീന സലാം, ബേക്കലിൽ ടി വി രാധിക, ദേലംപാടിയിൽ ഒ വത്സല, ചെങ്കളയിൽ സഹർബാനു സാഗർ, കുമ്പളയിൽ കെ ബി യൂസുഫ്‌, ചിറ്റാരിക്കാലിൽ കവിത കൃഷ്‌ണൻ, പിലിക്കോട്എം മനു, പെരിയയിൽ കെ കെ സോയ, ബദിയടുക്കയിൽ പ്രകാശ്‌ കുമ്പഡാജെ, ഉദുമയിൽ ആയിഷത്ത് റഫ എന്നിവരാണ്‌ പത്രിക സമർപ്പിച്ചത്‌. കള്ളാർ, സിവിൽ സ്‌റ്റേഷൻ, വോർക്കാടി, മഞ്ചേശ്വരം ഡിവിഷനുകളിലെ പത്രികകൾ ഉടൻ സമർപ്പിക്കും. ALSO READ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുജില്ലാ വരണാധികാരിയായ കലക്ടർ കെ ഇന്പശേഖർ, എഡിഎം അഖിൽ എന്നിവർക്ക് മുന്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. വിവിധ നഗരസഭകളിലേക്കും ബ്ലോക്ക്‌ പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി.The post കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എൽഡിഎഫ്‌ സ്ഥാനാർഥികൾ appeared first on Kairali News | Kairali News Live.