കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനം നൽകി.

Wait 5 sec.

കോഴിക്കോട്:ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവ സംയുക്തമായി കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനവും വോട്ടിങ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ വൊക്കേഷണൽ ട്രെയിനിങ് സെൻ്ററിൽ നടന്ന പരിപാടി അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു.കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡൻ്റ് എസ് നൗഷാദ് അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ മുഖ്യാതിഥിയായി. ജില്ലാ സാമൂഹിക നീതി സീനിയർ സൂപ്രന്റ് ബി രാജീവ്, കേരള സാമൂഹിക സുരക്ഷാ മിഷൻ എസ്.ഐ.ഡി ജില്ലാ കോഓഡിനേറ്റർ രാജീവ് മരുതിയോട്ട്, ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ മധു, സോണി, ഓഫീസ് ഇൻ ചാർജ് ഷീജ, സെക്രട്ടറി ടി പി നിഷാദ്, പ്രേമൻ പറന്നാട്ടിൽ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് വിഷ്ണു, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.