ഹെൽത്തി ഡയറ്റ് ശീലിച്ചവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണ് ഓട്സ്. എന്നാൽ പലർക്കും ഓട്സ് വെറുതെ ഉണ്ടാക്കി കുടിക്കുന്നതിനോട് അത്ര പ്രിയമില്ല. അങ്ങനെ ഉള്ളവർക്കിതാ ഒരു കിടിലൻ വിഭവം. ഓട്സും ഡ്രൈ ഫ്രൂട്ട്സും ചേർന്ന വളരെ ആരോഗ്യകരമായ ഒരു സ്‌നാക്ക് വിഭവമാണ് ഗ്രാനോല. ഇംഗ്ലീഷുക്കാരുടെ വിഭവമാണെങ്കിലും ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാനാകും.ആവശ്യമായ സാധനങ്ങൾഓട്സ് -1 കപ്പ്ശർക്കര – ½ കപ്പ്അവൽ – ½ കപ്പ്നുറുക്കിയ നട്സ് -½ കപ്പ്നെയ്യ് – 1 ടീസ്‌പൂൺവെള്ളം-ALSO READ: രാവിലത്തെ തിരക്കിൽ എളുപ്പത്തിലൊരുക്കാം ഗോതമ്പ് ദോശ; അതും വെറൈറ്റിയായി, റെസിപ്പിയിതാഉണ്ടാക്കുന്ന വിധംആദ്യം ഒരു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് അത് ചൂടാകുമ്പോൾ അതിലേക്കു ഓട്ട്സ് ഇടുക. മീഡിയം തീയിൽ ഓട്ട്സ് ചെറുതായി നിറം മാറുന്നത് വരെ ഇളക്കുക. നിറം മാറുമ്പോൾ അതിലേക്ക് അവൽ ഇട്ടു നന്നായി വീണ്ടും ഇളക്കുക. അവൽ നല്ല ക്രിസ്‌പി ആക്കുമ്പോൾ ഓട്ട്സും അവിലും ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റിവയ്ക്കുക. ഇനി ഈ പാനിലേക്ക് നട്സും സീഡ്‌സും ചൂടാക്കി എടുക്കുക. ഇവിടെ സൂര്യകാന്തിക്കുരു, മത്തങ്ങാക്കുരു, എള്ള് , ബദാം എന്നിവയാണ് നട്സ് ആയി എടുത്തിരിക്കുന്നത്. ഇനി പാനിലേക്ക് ശർക്കര ചേർത്ത് കുറഞ്ഞ തീയിൽ വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. ഉരുക്കിത്തുടങ്ങുമ്പോൾ നെയ്യ് ചേർക്കുക. ശർക്കര മുഴുവനായി ഉരുക്കി കഴിയുമ്പോൾ അതിലേക്കു ചൂടാക്കി വെച്ചിരിക്കുന്ന ഓട്ട്സ് , അവൽ , നുറുക്കിയ നട്ട്സ് എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കുക. നന്നായി യോജിച്ച ശേഷം തീ ഓഫ് ചെയ്യുക. ചൂടാറുമ്പോൾ ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ കുറെ നാൾ നമുക്ക് കഴിക്കാൻ സാധിക്കും.The post ഓട്സ് കൊണ്ട് ഇങ്ങനെ ഒരു വിഭവം പരീക്ഷിച്ചു നോക്കൂ; ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും appeared first on Kairali News | Kairali News Live.