മനാമ: ബ്രെയിനോബ്രെയിന്‍ ബഹ്റൈന്‍ ഏഴാമത് ദേശീയ അബാക്കസ് മത്സരം സംഘടിപ്പിച്ചു. 14ാം തീയതി നടന്ന ‘ബ്രെയിനോബ്രെയിന്‍ഫെസ്റ്റ് 2025’ല്‍ 400 ഓളം പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 5 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വിഭാഗങ്ങളിലെ മത്സരത്തില്‍ പങ്കെടുത്തു. കുട്ടികളുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പ്രചോദനം നല്‍കാനുമാണ് ബ്രെയിനോബ്രെയിന്‍ അബാക്കസ് മത്സരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ബ്രെയിനോബ്രെയിന്‍ ബഹ്റൈന്‍ ഡയറക്ടര്‍മാരായ ഹിമ ജോയ്, ജോര്‍ജ് റാഫേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബ്രെയിനോബ്രെയിന്‍ ഇന്റര്‍നാഷണലിലെ ടെക്നിക്കല്‍ ഡയറക്ടറും മാസ്റ്റര്‍ എന്‍എല്‍പി ട്രെയിനറുമായ അരുള്‍ സുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു. ഇത്തരം മത്സരങ്ങള്‍ കുട്ടികളുടെ പഠനത്തോടുള്ള മനോഭാവത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും കാപിറ്റല്‍ ഗവര്‍ണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് പ്രതിനിധിയുമായ മുഹമ്മദ് ഹുസൈന്‍ ജനാഹി മുഖ്യാഥിതിയായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ സമര്‍പ്പണത്തെയും കുട്ടികളുടെ സമഗ്രവികസനത്തെ പിന്തുണയ്ക്കുന്ന വേദി നല്‍കിയതിന് ബ്രെയിനൊബ്രെയിനെയും അദ്ദേഹം അഭിനന്ദിച്ചു.അക്കാദമിക്സ്, വൈജ്ഞാനിക കഴിവുകള്‍, ജീവിത നൈപുണ്യം എന്നിവ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് 5 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത അബാക്കസ്, നൈപുണ്യ വികസന പരിപാടിയാണ് ബ്രയിനോബ്രെയിന്‍. 2003 ല്‍ സ്ഥാപിതമായ ഈ സംഘടന 45 രാജ്യങ്ങളിലും 1000 ത്തിലധികം സെന്ററുകളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇതുവരെ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് സംഘടന പ്രയോജനമായി.ബെസ്റ്റ് കിഡ്സ് എജ്യുക്കേഷന്‍ ബ്രാന്‍ഡ് അവാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ടൈംസ് എജ്യുക്കേഷന്‍ ഐക്കണ്‍ അവാര്‍ഡ്, പ്രൈഡ് ഓഫ് ഇന്ത്യന്‍ എജ്യുക്കേഷന്‍ അവാര്‍ഡ്, മോസ്റ്റ് ട്രസ്റ്റഡ് ഗ്ലോബല്‍ കിഡ്സ് എജ്യുക്കേഷന്‍ ബ്രാന്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ബ്രെയിനോബ്രെയിന് ലഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 39210220 എന്ന നമ്പറിലോ www.brainobrainbahrain.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്. The post ബ്രെയിനോബ്രെയിന് ബഹ്റൈന് ഏഴാമത് ദേശീയ അബാക്കസ് മത്സരം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.